കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: നിയമാവലി
പദ്ധതി;
ഉദ്ദേശ ലക്ഷ്യങ്ങള്‍..?
അവിചാരിതമായി കടന്നെത്തുന്ന മരണം കാരണം അനാഥമായിപോകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ജീവിച്ച് പോകുവാന്‍ ഒരു വഴി തുറന്ന് കൊടുക്കുക , നിയമാവലിയില്‍ സൂചിപ്പിച്ചിട്ടുള്ള മാരക രോഗങ്ങള്‍ കണ്ടെത്തി ബുദ്ധിമുട്ടിലാവുന്ന പ്രവാസികള്‍ക്ക് ചെറുതെങ്കിലും ഒരു സഹായം എത്തിച്ച് നല്‍കുക എന്നിവയാണ് ഉദ്ദേശ ലക്ഷ്യങ്ങള്‍.
സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്, നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ രൂപീകരിച്ചിട്ടുള്ള കെ.എം.സി.സി കേരള ട്രസ്റ്റ് ആണ് ഇന്ത്യയില്‍ ചുമതലകള്‍ നടപ്പിലാക്കുന്ന സമിതി.
ആര്‍ക്കെല്ലാമാണ് ഈ പദ്ധതിയില്‍അംഗങ്ങളായി ചേരാന്‍ സാധിക്കുക..?
കെ.എം.സി.സി യുടേയും അതിന്‍റെ മാതൃസംഘടനയുടേയും നിശിത വിമര്ശകരോ, അത്തരം സംഘടനകളില്‍ അംഗങ്ങളോ അല്ലാത്ത, തീവ്രവാദമോ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കാത്ത കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള, ആദ്യമായി പദ്ധതിയില്‍ ചേരുന്ന സമയത്ത് സൗദി സഊദി അറേബ്യയില്‍ നിയമ വിധേയമായ ഇഖാമയോടെ ഹാജറുള്ള ഏതൊരു കേരളീയനും മത, രാഷ്ട്രീയ വേര്‍തിരിവുകള്‍ ഇല്ലാതെ ഈ പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി ഒരു അംഗത്വം മാത്രമേ സാധുവാകുകയുള്ളൂ. വിസിറ്റ് - ഉംറ വിസകളില്‍ കൊണ്ട് വന്ന ആരേയും പദ്ധതിയില്‍ അംഗമാക്കുവാന്‍ പാടില്ല. പെര്‍മനന്റ് വിസയില്‍ ആണെകില്‍ പോലും, ഭാര്യ മക്കള്‍ തുടങ്ങിയവരെ ഒഴിവാക്കി, വൃദ്ധരായ മാതാപിതാക്കളെ മാത്രം പദ്ധതിയില്‍ ചേര്‍ത്താല്‍ പ്രസ്തുത അംഗത്വവും നിലനില്‍ക്കുന്നതല്ല. നിയമാവലിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ച് കൊണ്ട് ഒരാളെ പദ്ധതിയില്‍ അംഗമാക്കിയാല്‍, എപ്പോഴാണോ അത് കണ്ടെത്തുന്നത്, ആ സമയം പ്രസ്തുത അംഗത്വം റദ്ദാക്കുന്നതോടൊപ്പം, അങ്ങിനെയൊരാളെ പദ്ധതിയില്‍ ചേര്‍ത്തയാളുടെയും അംഗത്വം റദ്ദാക്കപ്പെടുന്നതാണ്.
ആനുകൂല്യങ്ങള്‍:
മുന്‍ പ്രവാസികള്‍ക്കുള്ള അംഗത്വം:
പദ്ധതിയില്‍ എങ്ങിനെ അംഗത്വം ലഭിക്കും,,?
അംഗത്വ സ്ഥിരീകരണം:
അംഗത്വം റദ്ദാക്കല്‍:
സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി നിയമാവലിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഏതെങ്കിലും അഗം ലംഘിക്കപ്പെട്ടതായി തെളിയുകയാണെങ്കില്‍ ഏത് സമയത്തും പ്രസ്തുത അംഗത്വം റദ്ദു ചെയ്യാന്‍ ട്രസ്റ്റിന് അധികാരമുണ്ടായിരിക്കുന്നതാണ്.
സദുദ്ധേശപരമല്ലാതെ പദ്ധതി ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെയോ അല്ലാതെയോ, ഗുരുതര രോഗങ്ങള്‍ കണ്ടെത്തിയവരെയോ, ചികിത്സിച്ചവരെയോ, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരേയോ, മരണാസന്നരായവരേയോ ചികിത്സ നടന്ന് കൊണ്ടിരിക്കുന്നവരെയോ, സൗദി അറേബ്യയിലെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് കടുത്ത കുറ്റങ്ങള്‍ ചെയ്ത്കൊണ്ട് മുന്നോട്ട് പോയവരെയോ, ജയിലില്‍ കിടക്കുന്നവരെയോ, ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയവരെയോ ആയവരെ, അറിഞ്ഞോ അറിയാതെയോ മെമ്പര്‍മാരാക്കിയതായി ഉപസമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം, പദ്ധതിയുടെ ധാര്‍മ്മികതയും നിലനില്‍പ്പും മുന്‍നിര്‍ത്തി ചികിത്സാ സഹായമോ മരണാനന്തര ആനുകൂല്യമോ നല്‍കാതെ ഏത് സമയവും അപേക്ഷ റദ്ദാക്കുവാന്‍ ട്രസ്റ്റിന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും. മാത്രമല്ല, ഇത്തരം ആളുകളെ അറിഞ്ഞുകൊണ്ട് അംഗങ്ങളാക്കി ചേര്‍ത്തവരുടെ അംഗത്വവും യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുന്നതായിരിക്കും. പദ്ധതിയില്‍ അംഗമാല്ലാതിരുന്ന കാലത്ത് നടത്തിയ ചികിത്സകള്‍ക്ക് രേഖകളില്‍ കൃത്രിമം കാണിച്ചോ, മറ്റോ ചികിത്സാ ആനുകൂല്യം നേടിയെടുക്കുന്നതിനായി ശ്രമം നടത്തിയാലും അംഗത്വം റദ്ദ് ചെയ്യുന്നതാണ്. താന്‍ രോഗിയാണെന്ന് അറിയുന്നതിന് മുമ്പോ, തനിക്ക് വല്ല അത്യാഹിതങ്ങളും സംഭവിക്കുന്നതിന് മുമ്പോ ഒരിക്കല്‍ പോലും ഈ പദ്ധതിയില്‍ സഹകരിച്ചിട്ടില്ലാത്ത വ്യക്തികളെ രോഗങ്ങള്‍ കണ്ടെത്തിയ ശേഷം പദ്ധതിയില്‍ ചേര്‍ത്തുകയും ചേരുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതിനാലും, ഇത്തരം അധാര്‍മ്മിക പ്രവണതകള്‍ ഈ വലിയ പദ്ധതിയെ തകര്‍ക്കും എന്നതിനാലും അപേക്ഷകള്‍ കിട്ടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് അപേക്ഷ തള്ളികളയുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ മറച്ച് വെച്ച് അപേക്ഷ നല്‍കുകയും, അത് കണ്ടെത്താതെ ആനുകൂല്യങ്ങള്‍ നല്‍കുകയും, പിന്നീട് സത്യം ബോധ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍, ഏത് കമ്മറ്റിയാണോ അപേക്ഷ നല്‍കിയത്, പ്രസ്തുത കമ്മറ്റി ആ തുക ട്രസ്റ്റിന് നിര്‍ബന്ധമായും മടക്കി നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും.
പദ്ധതി ആനുകൂല്യ മാനദണ്ഡം:
മരണാനന്തര ആനുകൂല്യം:
പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് സ്വദേശത്തോ വിദേശത്തോ വെച്ച്
കാലാവധിക്കിടയില്‍ മരണം സംഭവിച്ചാല്‍ അദ്ദേഹം അപേക്ഷാഫോറത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള
അവകാശി, ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന രേഖകള്‍
സഹിതം, അതത് സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനെ അപേക്ഷ നല്‍കണം.
ഏതെങ്കിലും കാരണവശാല്‍ (അപകടങ്ങള്‍,
ദുരന്തങ്ങള്‍) നിര്‍ദേശക/നിര്‍ദേശകന്‍ കൂടി മരിച്ചാല്‍, ആനുകൂല്യം ലഭിക്കുന്നതിനുള്ള അവകാശി ആരെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
അന്വേഷണം നടത്തി തീരുമാനമെടുക്കും. ഈ തീരുമാനവും അന്തിമമായിരിക്കും. ഒരു കാരണവശാലും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്കും ക്രിമിനല്‍ കേസ്സില്‍ വധശിക്ഷ ലഭിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്മൂലം സംഭവിക്കുന്ന മരണങ്ങളിലും സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉപസമിതി അംഗീകരിച്ച
അപേക്ഷകളില്‍ നാഷണല്‍ കമ്മറ്റിയായിരിക്കും ആനുകൂല്യം വിതരണം ചെയ്യുന്നത്,
ഇത് എങ്ങിനെ വേണം എന്ന്
തീരുമാനിക്കുന്നത് പൂര്‍ണ്ണമായും നാഷണല്‍ കമ്മറ്റിയായിരിക്കും. സംഘടനയുടെ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതും സാമ്പത്തിക വിനിമയങ്ങള്‍ നടത്തുന്നതും ഇന്ത്യയിലായതിനാല്‍, വിദേശ രാജ്യങ്ങളില്‍ ഒരു സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്യുന്നതല്ല.
ചികിത്സാ ആനുകൂല്യം :
2025 വര്‍ഷം മുതല്‍ പദ്ധതിയിലെ ആദ്യ വര്‍ഷക്കാര്‍ക്ക് ഒരു രോഗ ചികിത്സക്കും യാതൊരു ആനുകൂല്യവും ഉണ്ടായിരിക്കുന്നതല്ല. പദ്ധതിയില്‍ ഇടവിട്ട് ചേര്‍ന്നാലും, പോയ വര്‍ഷം പദ്ധതിയില്‍ ഇല്ലെങ്കില്‍ ആദ്യവര്‍ഷമായി മാത്രമേ പരിഗണിക്കുകയുള്ളൂ. പദ്ധതി കാലാവധി സമയത്ത് ഒരു അംഗത്തിന് പുതുതായി കാന്‍സര്‍ കിഡ്നി രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സ ആരംഭികുകയും ചെയ്യുക, ഹൃദയ സംബന്ധമായ രോഗത്തിന് സര്‍ജറി നടത്തുക (ആന്‍ജിയോപ്ലാസ്റ്റി-ബൈപ്പാസ്-വാള്‍വ് മാറ്റിവെക്കല്‍), ജോലി ചെയ്ത് ജീവിക്കുവാന്‍ സാധിക്കാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിക്കുക എന്നീ ഘട്ടങ്ങളില്‍ ആവശ്യമായ രേഖകള്‍ സഹിതം കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഇത്തരം ഘട്ടങ്ങളില്‍, എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം ഉപസമിതിക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്ന സംഖ്യ ചികിത്സാ ആനുകൂല്യമായി നല്‍കുന്നതാണ്. പദ്ധതി അംഗത്വം നിലവില്‍ വരുന്നതിന് മുന്‍പ് മേല്‍പ്പറഞ്ഞ രോഗങ്ങളുടെ ലക്ഷണങ്ങളോ രോഗമോ കണ്ടെത്തുകയോ ചികിത്സ തേടിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിനോ മരണാനന്തര ആനുകൂല്യത്തിനോ അര്‍ഹതയുണ്ടായിരിക്കുന്നതല്ല, മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് കണ്ടെത്തിയ വ്യക്തികള്‍ക്ക്, പിന്നീട് മെമ്പറായ ശേഷം അതിന്‍റെ രണ്ടാം ഘട്ടമോ, അതേ രോഗം വീണ്ടും വരികയോ ചെയ്ത് ചികിത്സിച്ചാലും ഒരു ആനുകൂല്യവും പദ്ധതിയില്‍ നിന്നും ലഭിക്കില്ല. പദ്ധതിയില്‍ അംഗമല്ലാത്ത സമയത്ത് സംഭവിച്ച അപകടങ്ങള്‍ക്കോ രോഗങ്ങള്‍ക്കോ പിന്നീട് പദ്ധതിയില്‍ അംഗമായ ശേഷം, തുടര്‍ ചികിത്സയും അനുബന്ധ സര്‍ജറികളും നടന്നാല്‍ ഒരു നിലക്കും അത്തരം കേസ്സുകള്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുന്നതല്ല. ഒരേ രോഗത്തിനും അനുബന്ധ രോഗങ്ങള്‍ക്കും ഒന്നിലധികം തവണ പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുന്നതല്ല, ചികിത്സാ സഹായം കൈപറ്റിയ അംഗം പദ്ധതി അംഗമായിരിക്കെ മരണപ്പെടുകയാണെങ്കില്‍ പ്രസ്തുത വിഹിതം കഴിച്ചുള്ള സംഖ്യ മാത്രമേ ആനുകൂല്യമായി നല്‍കുകയുള്ളൂ. മുകളില്‍ സൂചിപ്പിച്ചതല്ലാത്ത ഒട്ടനേകം രോഗങ്ങള്‍ക്ക് അംഗങ്ങള്‍ ചികിത്സ നടത്താറുണ്ട്. പക്ഷെ അതിലൊന്നും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ നിന്നും വാഗ്ദാനം ചെയ്യുന്നില്ല എന്ന് അസന്നിഗ്ദമായി അറിയിക്കുകയാണ്. ഏതെങ്കിലും മഹാമാരിപിടിപെട്ട് ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതിനെ തുടര്‍ന്ന് നടക്കുന്ന ചികിത്സകള്‍ക്ക് പദ്ധതിയില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ഉണ്ടാവുന്നതല്ല.
നിര്‍ബന്ധമായും അറിയുക:
തെറ്റിദ്ധാരണ ഒഴിവാക്കുക:
മുകളില്‍ പറഞ്ഞിട്ടുള്ളതല്ലാത്ത, ഉദാഹരണം: (പ്രമേഹവുമായി ബന്ധപ്പെട്ട് വരുന്ന അസുഖങ്ങള്‍ കാലുകള്‍ മുറിച്ച് മാറ്റല്‍, വിവിധയിനം ജീവിത ശൈലീ രോഗങ്ങള്‍ മൂര്‍ച്ചിച്ച് ഉണ്ടാവുന്ന അവസ്ഥകള്‍, വിവിധയിനം ഡിസ്ക് സര്‍ജറികള്‍, cervical spondylosis, പൈല്‍സ് - ഹെര്‍ണിയ -അപ്പന്‍ഡിസൈറ്റിസ് സര്‍ജറികള്‍ , മുട്ട് മാറ്റിവെക്കല്‍, ACL RECONSTRECTION, മുട്ട് വേദനക്കുള്ള സര്‍ജറികള്‍, കൈകുഴയിലെ തെന്നലുമായി ബന്ധപ്പെട്ട സര്‍ജറികള്‍, യൂട്രസ് നീക്കം ചെയ്യല്‍, കണ്ണിന്‍റെ വിവിധ സര്‍ജറികള്‍, ഫെസ്സ്, തൊണ്ട-മൂക്ക് സര്‍ജറികള്‍, തൈറോയിഡ് സര്‍ജറി,) ഇത്തരം ഒരു ചികിത്സകള്‍ക്കും പദ്ധതിയില്‍ നിന്നും ഒരു ചികിത്സാ ആനുകൂല്യവും കമ്മറ്റി വാഗ്ദാനം ചെയ്യുന്നില്ല.
മുന്‍കൂട്ടി യാതൊരു രേഖകളും വാങ്ങാതെയും പരിശോധിക്കാതെയും നടത്തുന്ന ഒരു പദ്ധതിയാണിത്. മുകളില്‍ പറഞ്ഞ ജീവകാരുണ്യവുമായി ബന്ധപ്പെട്ട ഉദ്ദേശശുദ്ധി മാത്രമാണ് ലക്ഷ്യം. ആയതിനാല്‍ ആര്‍ക്കും അപേക്ഷ നല്‍കാനും അംഗത്വം ആക്റ്റീവ് ആയി സിസ്റ്റത്തില്‍ അംഗത്വ കാര്‍ഡ് ലഭ്യമാക്കാനും സാധിക്കും, അതേസമയം, ആനുകൂല്യത്തിനായി അപേക്ഷ കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ രേഖകള്‍ വാങ്ങി കമ്മറ്റി പരിശോധിക്കും. രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തള്ളികളയാനും അംഗത്വം റദ്ദാക്കാനും സ്വീകരിക്കാനും കമ്മറ്റിക്ക് അവകാശമുണ്ടായിരിക്കും.
ചികിത്സാ ആനുകൂല്യ അപേക്ഷക്ക് ആവശ്യമായ രേഖകള്‍:
1/ ഇഖാമ അല്ലെങ്കില്‍ പദ്ധതി കൂപ്പണ്‍ കോപ്പി
2/ ചികിത്സ നടത്തിയ വിവരങ്ങള്‍ അടങ്ങുന്ന ആശുപത്രിയിലെ DISCHARGE SUMMARY റിപ്പോര്‍ട്ടുകളുടെ കോപ്പി, അതുമല്ലെങ്കില്‍ രോഗവിവരങ്ങള്‍ പൂര്‍ണ്ണമായും
രേഖപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ട്ഫിക്കേറ്റ്.
(മരുന്നിന്‍റെ ബില്ലോ ആശുപത്രിയില്‍ പണമടച്ച ബില്ലുകളോ, ലാബ് റിപ്പോര്‍ട്ടുകളോ ആവശ്യമില്ല).
3/ അവകാശിയുടെയോ ബന്ധുവിന്‍റെയോ പേരിലുള്ള ഇന്ത്യന്‍ സേവിങ്ങ്സ് ബാങ്ക് അക്കൌണ്ട് പാസ് ബുക്ക് കോപ്പി.
4/ ചികിത്സ നടന്നത് നാട്ടിലെ
ആശുപത്രിയിലാണെങ്കില്‍, പാസ്സ്പോര്‍ട്ട് ഫ്രന്റ്
ലാസ്റ്റ് പേജ് – അവസാനം നാട്ടില്‍ എത്തിയപ്പോള്‍ ചെയ്ത എമിഗ്രേഷന്‍ സീല്‍ പേജ്.
5/ നാട്ടില്‍ ബന്ധപ്പെടാനുള്ള നമ്പര്‍.
** സൗദി അറേബ്യയില്‍ നിന്നും ഏതെങ്കിലും മൂന്ന് വര്ഷം തുടര്‍ച്ചയായി ചേര്ന്നവര്ക്ക്
മാത്രമാണ് നാട്ടില്‍ നിന്നും ചേരാന്‍ കഴിയുക.
** 2014 – 2015 എന്നീ
വര്‍ഷങ്ങളില്‍ സൗദിയില്‍ നിന്നും പദ്ധതിയില്‍ ചേര്‍ന്ന്, 2015
ല് ഫൈനല് എക്സിറ്റില് തിരിച്ച് പോന്നവര്ക്ക് നാട്ടില്‍
നിന്നും പദ്ധതിയില്‍ ചേരാന്‍, മുകളില്‍ പറഞ്ഞ തുടര്‍ച്ചയായ മൂന്ന് വര്ഷം എന്നതില്
2025 വര്‍ഷത്തില്‍ ഇളവ് നല്‍കാന്‍
കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. പിന്നീട് ഈ ഇളവ് ഉണ്ടാവുന്നതല്ല.
** സൗദി അറേബ്യയില്‍ നിന്നും തിരിച്ചെത്തി, നാട്ടില്‍ നിന്നും ശേഷമുള്ള മൂന്ന്
വര്‍ഷം പദ്ധതിയില്‍ ചേരാത്തവര്‍ക്ക്, 2025
വര്‍ഷം മുതല്‍ നാട്ടില്‍ നിന്നും ചേരാന്‍ കഴിയുകയില്ല.
** അംഗത്വ വിഹിതം അടക്കുന്നതിന് മുമ്പായി ww.mykmcc.org എന്ന സൈറ്റില്‍ കയറി ഇഖാമ
നമ്പര്‍ അടിച്ച് മൂന്ന് വര്ഷം തുടര്‍ച്ചയായി പദ്ധതിയില്‍ ഉണ്ടായിരുന്നോ എന്ന്
പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. അല്ലെങ്കില്‍ 8075580007 എന്ന നമ്പറിലേക്ക് പഴയ ഇഖാമ നമ്പര്‍ വാട്സ്ആപ്പ് ചെയ്ത് ചോദിച്ചും
പരിശോധിക്കാന് കഴിയും.
** അങ്ങിനെ ഉണ്ടെങ്കില് മാത്രം, മേല്‍പ്പറഞ്ഞ സൈറ്റില്‍ കയറി
‘നിയമാവലി’ എന്ന പേജ് വായിച്ച് നോക്കി സമ്മതമാണെങ്കില് ഇതോടൊപ്പമുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്‍റെ
അക്കൗണ്ടിലേക്ക്, 2025
വര്‍ഷത്തേക്ക് 2250/- രൂപ അടച്ച ശേഷം ഉടനെ അതിന്‍റെ റെസിപ്റ്റും (TRANSACTION I.D അടക്കമുള്ള സ്ക്രീന്
ഷോര്ട്ട്) ആധാര്‍ നമ്പറും, നാട്ടില്‍ നിന്നും ആദ്യം ചേരുന്നവരാണെങ്കില് പഴയ സൗദി ഇഖാമ നമ്പറും, 0091- 8075580007 എന്ന വാട്സ്ആപ്പില്‍ അയച്ചു
തരിക. ഈ ഫോണ് നമ്പര്‍ ഉപയോഗിച്ച് ഒരിക്കലും ഗൂഗിള് പേ ചെയ്യരുത്. അത് ട്രസ്റ്റ്
അക്കൌണ്ട് അല്ല.
** ഗൂഗിള് പേ ചെയ്യുന്നവര് ക്യുആര് കോഡ് സ്കാന്
ചെയ്യുമ്പോള്, അക്കൌണ്ട് പേര് KMCC KERALA TRUST എന്ന് വരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇത്
ശ്രദ്ധിക്കാതെ ഏതെങ്കിലും രൂപത്തില്‍ പണം നഷ്ടപ്പെട്ടാല് കമ്മറ്റിക്ക് യാതൊരു
ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
** നാട്ടില്‍
നിന്നും പദ്ധതി സൈറ്റിലൂടെ (www.mykmcc.org) എക്സ് പ്രവാസിയായി ചേരുന്നവര്‍, സൈറ്റിൽ സെന്‍ട്രല്‍ കമ്മറ്റി
എന്ന കോളത്തില്‍ ‘’EX-PRAVASI’’
എന്ന് സെലക്റ്റ് ചെയ്യണം. മറിച്ച് സൗദി അറേബ്യയിലെ
ഏതെങ്കിലും കമ്മറ്റിയുടെ പേരില്‍ ചേര്‍ന്നാല്‍ പ്രസ്തുത അംഗത്വം നിലനില്‍ക്കില്ല,
ഒരു ആനുകൂല്യവും ലഭിക്കുകയുമില്ല.
**
പദ്ധതിയില്‍ ചേരാനുള്ള തീയ്യതി ഒക്ടോബര് 15 മുതല്‍ ഡിസംബര്‍ 15 വരേയാണ്. ഈ
തീയതിക്കുള്ളില് ബാങ്കില്‍ പണമടച്ച് വിവരങ്ങള്‍ കൈമാറിയാല് മാത്രമേ പദ്ധതിയില്‍
ചേരാന്‍ കഴിയുകയുള്ളൂ. ഈ തീയതിക്ക് മുമ്പോ ശേഷമോ വരുന്ന ഒരു അപേക്ഷയും ഒരു
നിലക്കും സ്വീകരിക്കില്ല. കാരണം ഇത് ഒരു റെജിസ്ട്രേഡ് ട്രസ്റ്റിന് കീഴില്‍
നടത്തുന്ന പദ്ധതിയാണ്.
** കഴിഞ്ഞ വര്ഷം പദ്ധതിയില്‍ അംഗമല്ലാത്ത വ്യക്തിയാണെങ്കില്, അംഗത്വം ആരംഭിക്കുന്നത് മാര്‍ച്ച് ഒന്നിനായിരിക്കും. കഴിഞ്ഞ
വര്ഷമുള്ള അംഗമാണെങ്കില് ജനുവരി ഒന്നിന് ആരംഭിക്കും.
** നാട്ടില്‍ തിരിച്ചെത്തിയ (വാലിഡ് വിസയില്ലാത്ത) ആളുകളെ
സൗദി അറേബ്യയില്‍ ഉള്ളവരായി കാണിച്ച് അവിടെ നിന്നും സുഹൃത്തുക്കള്‍ ചേര്ക്കുന്നതും, അങ്ങിനെയുള്ളവര്
ഓണ്‍ലൈന്‍ വഴി അംഗത്വം പുതുക്കുന്നതും നിയമ വിരുദ്ധമാണ്. അപേക്ഷകള്‍ കിട്ടുമ്പോള്‍
ഇത് പരിശോധിക്കുന്നതാണ്. ഒരു ആനുകൂല്യവും ഇത്തരക്കാര്ക്ക് പദ്ധതിയില്‍ നിന്നും
ലഭിക്കുന്നതല്ല. നാട്ടില്‍ തിരിച്ചെത്തിയവര് (വാലിഡ് വിസയില്ലാത്തവര്) EX-Pravasi എന്ന നിലയില് നാട്ടില്‍ നിന്ന്
മേല്പറഞ്ഞ പ്രകാരം മാത്രമാണ് ചേരേണ്ടത്.
** 2025 വര്‍ഷത്തില്‍ എക്സ് പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്ദ്ധിപ്പിച്ചിട്ടുണ്ട്.
സൈറ്റില്‍ നിയമാവലി പേജില് നോക്കി മനസ്സിലാക്കുക.
** എക്സ്
പ്രവാസിയായി പദ്ധതിയില്‍ ചേര്‍ന്നാല്‍ എന്ത് രോഗം വന്നാലും ആശുപത്രി ചിലവുകള്‍
ലഭിക്കും എന്നതും, പെന്‍ഷന്‍ കിട്ടും എന്നതും ശരിയല്ല. കമ്മറ്റി അങ്ങിനെ ഒരു പ്രഖ്യാപനവും
നടത്തിയിട്ടില്ല. തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാന്‍ സൈറ്റില്‍ നോക്കി വിശദ
വിവരങ്ങള്‍ നോക്കി മാത്രം പദ്ധതിയില്‍ ചേരുക.