സൗദി കെ.എം.സി.സി : ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രവർത്തകരുടെ പ്രവാസലോകത്തെ സാംസ്ക്കാരിക വേദിയായ സൗദി കെ.എം.സി.സി നാല് പതിറ്റാണ്ട് കാലമായി അതിൻ്റെ സാർത്ഥകമായ പ്രയാണത്തിന്റെ ഉത്തുംഗ നിർവൃതിയിലാണ്.
സൗദി അറേബ്യയിൽ പ്രവർത്തകരും അനുഭാവികളുമായി ഏതാണ്ട് ഒരു ലക്ഷത്തിന് മുകളിൽ മലയാളികളെ കൂട്ടിയിണക്കുന്ന ജനകീയ പ്രസ്ഥാനം.
ജന്മനാട്ടിലെ സാമൂഹിക സാംസ്ക്കാരിക മത വിദ്യഭ്യാസ ജീവകാരുണ്യ രംഗത്തെ സർവ്വതോൻമുഖമായ വളർച്ചക്ക് നിസ്സീമമായ പങ്ക് രേഖപ്പെടുത്തിയ നന്മയുടെ കയ്യൊപ്പ്.
സൗദി പ്രവാസലോകത്ത് അശരണർക്കും ആലംബഹീനർക്കും കൈത്താങ്ങായി എന്നും മുന്നിൽ നടന്ന നേരിൻ്റെ ആൾക്കൂട്ടം.
ഇപ്പോൾ സൗദി ഗവൺമെന്റിന്റെ അംഗീകാരത്തോടെ തന്നെ പരിശുദ്ധ ഹജ്ജ് വേളയിൽ ഇരു ഹറമുകളിലും മിനായിലും സേവനത്തിൻറെ കുളിർ തെന്നലായ് മൂവായിരത്തിലധികം വളണ്ടിയർമാരെ ലക്ഷങ്ങൾ ചിലവഴിച്ച് ഓരോ വർഷവും സേവന രംഗത്തേക്ക് കൈപിടിച്ച് നടത്തുന്ന അത്ഭുത കാഴ്ചകൾ.
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പതിനായിരങ്ങളെ കോർത്തിണക്കി സാമൂഹ്യ സുരക്ഷാ പദ്ധതികളും സേവന പ്രവർത്തനങ്ങളുമായി സർക്കാറുകൾക്ക് പോലും ചെയ്യാനാവാത്ത വിധം മാനവിക സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ കർമ്മവീഥിയിലെ തേരോട്ടം.
മരണം കണ്മുന്നില്‍ കളിയാടിയ മഹാമാരിയുടെ നാളുകളില്‍ സമാനതകളില്ലാത്ത സേവന ദൌത്യം കാഴ്ചവെച്ച് ലോകത്തിന്‍റെ പ്രശംസ ഏറ്റുവാങ്ങിയ സാര്‍ത്ഥവാഹക സംഘം.
സൗദി കെ.എം.സി.സി മുന്നോട്ട് ഗമിക്കുകയാണ്. സമാനതകളില്ലാത്ത മാനവിക സ്നേഹത്തിന്റെ സന്ദേശവുമായി.