കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 മായി ബന്ധപ്പെട്ട് നാഷണല്‍ കമ്മറ്റി പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
1/ പദ്ധതിയില്‍ മെമ്പര്‍മാരെ ചേര്‍ക്കുന്നതിനു മുന്‍പായി കെ.എം.സി സി ഭാരവാഹികളായിട്ടുള്ളവര് നിര്‍ബന്ധമായും പരിഷ്കരിച്ച പദ്ധതി നിയമാവലി വായിച്ചു മനസ്സിലാക്കിയിരിക്കണം (പുതിയ അപേക്ഷാ ഫോറത്തിന്റെ രണ്ടാം പേജിൽ ഭാഗികമായും, സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.mykmcc.orgപൂർണ്ണമായും ലഭ്യമാണ്)
2/ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കാലാവധി എല്ലാ വര്‍ഷവും ഡിസമ്പര്‍ 31 ന് അവസാനിക്കും, തുടര്‍ന്നും പദ്ധതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവരും പുതിയതായി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരും ഡിസമ്പര്‍ 15 ന് മുന്‍പായി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പുതിയ ഫോറം പൂരിപ്പിച്ച് സംഭാവനാ വിഹിതം നാട്ടിലെ ട്രസ്റ്റ് അക്കൊണ്ടില്‍ എത്തിച്ച് അംഗത്വം പുതുക്കേണ്ടതാണ്. mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയും അംഗത്വ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
3/ മെമ്പര്‍മാരെ ചേര്‍ക്കുമ്പോള്‍, കൂപ്പണും, അപേക്ഷാ ഫോറവും നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം, പൂരിപ്പിച്ച ഫോറത്തിൽ നിന്നും കൂപ്പൺ മുറിച്ചെടുത്ത് മെമ്പര്‍മാര്‍ക്ക് നല്‍കുകയും, കൂപ്പണ്‍ മുറിച്ചെടുത്ത് സൂക്ഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കണം. എന്നാൽ ഔദ്യോഗിക അംഗമാണ് എന്ന് സ്ഥിരീകരിക്കുന്നത് ഓണലൈനിൽ അപേക്ഷകന്റെ അംഗത്വ വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമായിരിക്കും വേറെ ഏതെങ്കിലും തരത്തിലുള്ള കാര്‍ഡുകള്‍ ഇതുമായി ബന്ധപ്പെട്ടു പിന്നീട് വിതരണം ചെയ്യുന്നതല്ല. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഓൺലൈൻ ആയി അംഗത്വ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
4/ അംഗങ്ങളെ ചേര്‍ത്ത് കഴിഞ്ഞാല്‍ മൂന്നും നാലും പേജുകള്‍ അടങ്ങുന്ന പൂരിപ്പിച്ച് നല്കിയ അപേക്ഷാഫോറം നാട്ടിലെ കെ.എം.സി.സി ട്രസ്റ്റ് ഓഫീസിലേക്ക് എത്തിച്ച് നല്‍കേണ്ടതാണ്, ഇതിന് വരുന്ന ചിലവുകള്‍ നാഷണല്‍ കമ്മറ്റി വഹിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഇങ്ങിനെ എത്തിച്ച് തരാന്‍ കഴിയാത്ത കമ്മറ്റികള്‍ പദ്ധതി അവസാനിക്കുന്നത് വരെ നിര്‍ബന്ധമായും അപേക്ഷാഫോറം സൂക്ഷിക്കേണ്ടതാണ്, ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്കുമ്പോള് മാത്രം പദ്ധതി അപേക്ഷാ ഫോറം മറ്റു രേഖകളോടൊപ്പം നാഷണല്‍ കമ്മറ്റിക്ക് എത്തിച്ച് നല്‍കേണ്ടതാണ്. ഒരു മെമ്പര്‍ തന്റെ അവകാശി ആരെന്ന് വ്യക്തമാക്കിയിട്ടുള്ളത് അപേക്ഷാ ഫോറത്തില്‍ ആയതിനാല്‍, അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ അപേക്ഷാ ഫോറത്തിന്‍െറ കോപ്പി എത്തിച്ച് നല്‍കാതെ മരണപ്പെട്ടവരുടെ അവകാശികള്‍ക്കുള്ള നഷ്ടപരിഹാരം ഒരിക്കലും നല്‍കുന്നതല്ല, ഭാവിയില്‍ നിയമ പ്രശ്നങ്ങള്‍ക്ക് പോലും സാധ്യതയുള്ള വിഷയമായതിനാല്‍ സെന്‍ട്രല്‍ കമ്മറ്റികള്‍ ഇക്കാര്യത്തില്‍ നിഷ്കര്‍ഷത പുലര്‍ത്തേണ്ടതാണ്. എന്നാൽ ഓണലൈനിൽ നടപടികൾ പൂർത്തീകരിക്കുന്ന കമ്മറ്റികൾ അവകാശികളുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താനുള്ള കോളങ്ങൾ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടായിരിക്കുന്നതല്ല.
5/ പദ്ധതിയില്‍ ചേരുന്ന വ്യക്തിയുടെ ഒപ്പില്ലാത്ത അപേക്ഷാ ഫോറം ഒരിക്കലും സ്വീകരിക്കുകയില്ല. സഹായ അപേക്ഷകളില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഫോറത്തിലെ ഒപ്പ് യഥാര്‍ത്ഥ ഒപ്പുമായി താരതമ്യം ചെയ്ത ശേഷം മാത്രമേ സഹായം നല്‍കുകയുള്ളൂ. ഏതെങ്കിലും തരത്തില്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ഒരു സഹായവും നല്‍കുന്നതല്ല.
6/ ഏതെങ്കിലും കാരണവശാൽ ഓൺലൈനായി കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ള കമ്മറ്റികൾ ഉണ്ടെങ്കിൽ നാഷണൽ കമ്മറ്റി അയച്ച് തരുന്ന ഫോറം.2 ന്റെ മാതൃകയില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്ത പട്ടികയും ഡിസമ്പര്‍ 31 ന് മുന്‍പായി kmccsaudi@gmail എന്ന വിലാസത്തില്‍ അയച്ച് തരേണ്ടതാണ്.
7/ നാഷണല്‍ കമ്മറ്റി പ്രഖ്യാപിച്ച അവസാന തീയ്യതിക്ക് മുന്‍പായി രേഖകള്‍ എത്തിച്ച് നല്കാതിരിക്കുകയോ, അതിന് ശേഷവും അംഗങ്ങളെ ചേര്‍ക്കുകയോ ചെയ്യുന്ന പക്ഷം, ഇക്കാര്യത്തില്‍ നാഷണല്‍ കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
8/ പദ്ധതി മെമ്പര്‍ഷിപ്പ് പ്രചാരണ കാലത്ത് ഏതു ദിവസങ്ങളില്‍ അംഗത്വം നേടിയാലും, ആദ്യമായി പദ്ധതിയില്‍ ചേരുന്നവരുടെ അംഗത്വം മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരേയായിരിക്കും, ഈ കാലയളവില്‍ നടക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ. നേരത്തേ പദ്ധതിയില്‍ അംഗമായവര്‍ അംഗത്വം പുതുക്കുന്നതോടെ പുതിയ വര്‍ഷം മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
9/ പുതിയ അപേക്ഷാ ഫോറങ്ങള്‍ ലഭിച്ചിട്ടുള്ള സെന്‍ട്രല്‍ കമ്മറ്റികള്‍ , മെമ്പര്‍മാരെ ചേര്‍ക്കുന്നതിനായി കീഴ് കമ്മറ്റികള്‍ക്ക് അപേക്ഷാ ഫോറം വിതരണം ചെയ്യുമ്പോള്‍ ഓരോരുത്തരും സ്വീകരിക്കുന്ന അപേക്ഷാ ഫോറങ്ങളുടെ എണ്ണം സീരിയല്‍ നമ്പറുകള്‍ സഹിതം രേഖപ്പെടുത്തി ഒപ്പ് വാങ്ങിക്കേണ്ടതാണ്, ശേഷം, മുഴുവന്‍ ഘടകങ്ങളും, മെമ്പര്‍മാരെ ചേര്‍ക്കുന്ന കാലാവധി അവസാനിച്ചാല്‍ ബാക്കിയായ അപേക്ഷാ ഫോറങ്ങള്‍ നിര്‍ബന്ധമായും അതാതു സെന്‍ട്രല്‍ കമ്മറ്റികള്‍ക്ക് തിരിച്ച് നല്‍കണം, പിന്നീട് പലരൂപത്തിലുമുള്ള ദുരുപയോഗത്തിന് സാധ്യതയുള്ളതിനാല്‍ സെന്‍ട്രല്‍ കമ്മറ്റികള്‍ ഇത് തിരിച്ചു വാങ്ങി നശിപ്പിക്കുന്ന കാര്യത്തില്‍ കണിശത പുലര്‍ത്തേണ്ടതാണ്.
10/ പദ്ധതിയുടെ ഓൺലൈനിലുള്ള പി.ഡി.എഫ് ഫോം വിതരണം ചെയ്യുമ്പോൾ അതാത് കമ്മറ്റികൾ ആ ഫോറത്തിൽ സീൽ പതിക്കുകയോ ഔദ്യോഗിക മുദ്ര രേഖപ്പെടുത്തുകയോ ചെയ്യണം. ദുരുപയോഗത്തിന് സാധ്യതയുള്ളതിനാൽ കമ്മറ്റികൾ ഇക്കാര്യത്തിൽ നിഷ്കര്‍ശത പുലർത്തണം. ഈ മുദ്രകൾ നോക്കി പരിചിതനായ കെ.എം.സി.സി പ്രവർത്തകരിൽ നിന്ന് മാത്രം അപേക്ഷാ ഫോറങ്ങൾ വാങ്ങി പദ്ധതിയിൽ ഭാഗവാക്കാൻ പാടുള്ളൂ എന്ന വിഷയം അതാത് പ്രദേശങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ കൃത്യമായി അറിയിക്കണം.
11/ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി അപേക്ഷാ ഫോറം ഉപയോഗിച്ച് അംഗങ്ങളെ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്, ആരെങ്കിലും അങ്ങിനെ ചെയ്തതായി തെളിഞ്ഞാല്‍ പ്രസ്തുത അപേക്ഷ സ്വീകരിക്കുന്നതല്ല, എന്ന് മാത്രമല്ല, പദ്ധതിയില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും നല്കുന്നതുമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഏതു വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അഷ്റഫ് വേങ്ങാട്ട് (0500133596), കാദർ ചെങ്കള (0500073288), അഷ്റഫ് തങ്ങൾ ചെട്ടിപ്പടി (0504187740) റഫീഖ് പാറക്കല്‍ (0091-8075580007 whatsapp).
12/ പഴയ മെമ്പര്‍മാരുടെ കാര്യത്തില്‍ പുതിയ ഫോറം മുഴുവനായി പൂരിപ്പിക്കണം എന്നില്ല, പകരം സൈറ്റിൽ കയറി ഇഖാമ നമ്പർ അടിച്ച് നോക്കിയാൽ വിവരങ്ങൾ അറിയാൻ കഴിയും, അതിൽ ഏതെങ്കിലും കോളങ്ങൾ വിട്ട് പോയിട്ടുണ്ടെങ്കിൽ അതുകൂടി പൂരിപ്പിച്ചാൽ മതിയാവും.
13/ പ്രചാരണ കാലാവധി കഴിഞ്ഞാല്‍ ഉടനെ നാഷണല്‍ കമ്മറ്റി അംഗീകരിച്ച പദ്ധതി മെമ്പര്‍മാരുടെ മുഴുവന്‍ പേര്വിവരങ്ങളും അടങ്ങിയ അന്തിമ പട്ടിക mykmcc.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്, പദ്ധതിയില്‍ ഭാഗവാക്കായ മുഴുവന്‍ ഏരിയാ സെന്‍ട്രല്‍ കമ്മറ്റികളും സാധാരണ അംഗങ്ങളും മെമ്പര്‍ഷിപ്പുകള്‍ വെബ്സൈറ്റില്‍ പുനപരിശോധിക്കേണ്ടതാണ്, ഏതെങ്കിലും അപാകതകള്‍ ബോധ്യപ്പെട്ടാല്‍ 2 ദിവസത്തിനകം kmccsaudi@gmail.com എന്ന ഇ മെയിലില്‍ രേഖാമൂലം പരാതി നല്‍കേണ്ടതാണ്, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വേറെ ഒരുതരത്തിലുള്ള അംഗത്വ കാര്‍ഡുകളും നാഷണല്‍ കമ്മറ്റി വിതരണം ചെയ്യുന്നതല്ല.
14/ സുരക്ഷാ പദ്ധതിയില്‍ ഇതേവരേ ചെര്‍ന്നിട്ടില്ലാത്ത, മാരക രോഗങ്ങളോ രോഗ ലക്ഷണങ്ങളോ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയതോ, പോവാന്‍ ഇരിക്കുകയോ ചെയ്യുന്ന ആളുകളെ അവരുടെ സുഹൃത്തുക്കളോ നാട്ടുകാരോ ചേര്‍ന്ന് പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ തട്ടിഎടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം മെമ്പര്‍മാരാക്കിയതായി മുന്‍വര്‍ഷങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു മെഡിക്കല്‍ സര്ട്ട്ഫിക്കേറ്റും മുന്‍കൂട്ടി വാങ്ങാതെ നടത്തുന്ന ഈ പദ്ധതിയുടെ അന്തസത്തക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ്, ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ ലഭിക്കുമ്പോള്‍ കമ്മറ്റി ഇത് ആഴത്തില്‍ പരിശോധിക്കും, ധാര്‍മ്മികതക്ക് വിരുദ്ധമായി ഇത്തരം പ്രവര്ത്തകനം നടന്നതായി ബോധ്യപ്പെട്ടാല്‍ പദ്ധതിയില്‍ നിന്നും ഒരു ആനുകൂല്യവും പ്രസ്തുത കേസ്സുകളില്‍ നല്‍കുന്നതല്ല. എന്ന് മാത്രമല്ല അത്തരം ആളുകളെ ചേര്‍ത്തിയ ആളുകളുടെ അംഗത്വവും തത്സമയം റദ്ദാക്കുന്നതാണ്.
15/ എത്ര വര്‍ഷം അംഗത്വം നേടിയാലും ഒരു രോഗത്തിന് / അപകടത്തിന് ഒരു തവണ മാത്രമേ പദ്ധതിയില്‍ നിന്നും ചികിത്സാ സഹായം നല്‍കുകയുള്ളൂ. അതേ സമയം പദ്ധതിയില്‍ തുടര്‍ച്ചയായി അംഗത്വം എടുത്തിട്ടുള്ള പഴയ മെമ്പര്‍മാര്‍ക്ക് പുതിയ അംഗത്തെക്കാള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ചികിത്സാ സഹായം കൂട്ടി നല്‍കുന്നതാണ്.
16/ അപേക്ഷാ ഫോറത്തില്‍ നാട്ടിലേയും സൌദിയിലേയും മൊബൈല്‍ നമ്പറും നാട്ടിലെ അഡ്രസ്സും, അവകാശിയുടെ പേരും നിര്‍ബന്ധമാണ്, സഹായം നല്കുന്ന സമയത്ത് ഇത് ഇല്ലാത്തത് കാരണം ധാരാളം വിഷമങ്ങള്‍ അനുഭവിക്കുന്നതിനാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം ആര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നാല്‍, കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
17/ നേരത്തേ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്നവരെ മെമ്പര്‍മാരാക്കി ചികിത്സാ സഹായം ആവശ്യപ്പെട്ടതായും കമ്മറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്, പദ്ധതി ധാര്‍മ്മികത മുന്‍നിര്‍ത്തി ഇത്തരം കേസ്സുകളില്‍ ഒരു സഹായവും നല്‍കുന്നതല്ല, നിയമാവലിയില്‍ പറഞ്ഞ രോഗങ്ങള്‍, പദ്ധതി കാലയളവില്‍ ഉള്ളതായി പുതുതായി കണ്ടെത്തുന്നവര്‍ക്ക് മാത്രമേ സഹായം നല്‍കുകയുള്ളൂ.
18/ എന്നാണോ കമ്മറ്റി രേഖകള്‍ (അംഗങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്ത പട്ടികയും, പണം എത്തിച്ച റെസീപ്റ്റും) കൈപറ്റുന്നത് അതിന് തൊട്ടടുത്ത ദിവസം മുതലുള്ള അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ, ഇതില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടായിരിക്കുന്നതല്ല.
19/ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും (ലിസ്റ്റുകളും, പരാതികളും, സഹായ അപേക്ഷകളും എല്ലാം) അയക്കേണ്ടത് kmccsaudi@gmail.com എന്ന ഇ.മെയിലിലേക്ക് മാത്രമാണ്, ഏതെങ്കിലും ഭാരവാഹികളുടെ സ്വകാര്യ ഇ.മെയിലിലേക്ക് അപേക്ഷകള്‍ അയച്ചാല്‍ കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്വവും അക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല. സഹായ അപേക്ഷകള്‍ 00918075580007 എന്ന വാട്സ് ആപ്പിലും സ്വീകരിക്കുന്നതാണ്.
20/ കേരളത്തിന് പുറത്തുള്ളവരെ ഒരു കാരണവശാലും പദ്ധതിയില്‍ അംഗമാക്കുവാന്‍ പാടുള്ളതല്ല, അങ്ങിനെ ചെയ്താല്‍ അവര്‍ക്ക് യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
21/ സെപ്റ്റംബര്‍ മാസത്തില്‍ അപേക്ഷാ ഫോറം എല്ലാ കമ്മറ്റികള്‍ക്കും എത്തിക്കുന്നതാണ്. ഒക്റ്റോബര്‍ ഒന്നിന് അംഗത്വ കാമ്പയിന് ആരംഭിക്കുന്നതാണ്. ഇതോടെ പദ്ധതിയുടെ സൈറ്റിലൂടെ അംഗത്വം നേടാന്‍ കഴിയും. നവമ്പര്‍ അവസാനത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം അവസാനിപ്പിക്കണം, തുടര്‍ന്ന് ബാക്കിയുള്ള ആളുകളെ ചേര്‍ക്കുവാന്‍ ഡിസമ്പര്‍ പതിനഞ്ചു വരേ മാത്രമേ സമയം അനുവദിക്കുകയുള്ളൂ, തുടര്‍ന്നുള്ള അവസാന രണ്ടാഴ്ചയില്‍ അപേക്ഷാ ഫോറങ്ങള്‍ മുഴുവനായി തിരിച്ച് വാങ്ങാനും, കിട്ടിയ അപേക്ഷാ ഫോറത്തിലെ വിവരങ്ങള്‍ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയോ എക്സല്‍ ഫയലിലാക്കി നാഷണല്‍ കമ്മറ്റിക്ക് എത്തിച്ച് നൽകുകയോ ചെയ്യാനുള്ള സമയമാണ്. ഡിസമ്പര്‍ മുപ്പത്തി ഒന്നോട് കൂടി അവസാന ലിസ്റ്റും എത്തിച്ച് നല്‍കണം, ജനുവരി ഒന്ന് മുതല്‍ പുതിയ പദ്ധതി നിലവില്‍ വരുന്നതിനാല്‍ ഇക്കാര്യത്തില്‍ കണിശത പാലിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുവാന്‍ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
23/ ഒക്റ്റോബര്‍ ഒന്ന് മുതല്‍ അംഗത്വം നേടുന്നവരുടെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് റെസിപ്റ്റ് ഓഫീസില്‍ എത്തിക്കുന്നതിന് അനുസരിച്ച് പ്രസ്തുത അംഗത്വ ലിസ്റ്റ് അപ്പ്രൂവ് ചെയ്ത് SMS മെസ്സേജുകള്‍ അയക്കുന്നതാണ്. ഡിസംബര്‍ 31 രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് സിസ്റ്റം ഓഫ് ചെയ്യുന്നതാണ്. പിന്നീട് ഒരാളെ പോലും പദ്ധതിയില്‍ അംഗമാക്കി അപ്പ്രൂവല്‍ നല്‍കുന്നതല്ല.
24/ അപേക്ഷകന്റെ ഇന്ത്യയിലെ പൂര്‍ണ്ണമായ അഡ്രസ്സ് പട്ടികയില്‍ നിര്‍ബന്ധമാണ്, ഇത് നിയമപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
25/ നാഷണൽ കമ്മറ്റി ഉപസമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് 2020 വര്‍ഷം മുതൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ച് പോന്ന ആളുകൾക്കും പദ്ധതിയിൽ അംഗത്വം നൽകുന്നതാണ്. പക്ഷെ സൗദി അറേബിയയിൽ വെച്ച് ചുരുങ്ങിയ പക്ഷ മൂന്ന് വർഷമെങ്കിലും തുടർച്ചയായി പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾക്ക് മാത്രമേ പദ്ധതിയിൽ നാട്ടിൽ നിന്നും അംഗത്വം നൽകുകയുള്ളൂ. ഇങ്ങിനെ ചേരാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായോ കോഴിക്കോടുള്ള ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടോ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഫൈനൽ എക്സിറ്റിൽ പോന്നവർക്ക് നാട്ടിൽ വെച്ച് പദ്ധതിയിൽ ചേരാനുള്ള പദ്ധതി വിഹിതം 2021 വര്‍ഷത്തില്‍ രണ്ടായിരം ഇന്ത്യൻ രൂപയായിരിക്കും. ഓൺലൈനായി നാട്ടിൽ നിന്നും ചേരുന്നവർ നടപടിക്രമങ്ങൾക്ക് മുപ്പായി 8075580007 എന്ന നമ്പറിൽ ബന്ധപ്പെട്ട് പോയ മൂന്നു വർഷങ്ങളിലെ അംഗത്വം പുനഃപരിശോധിക്കേണ്ടതാണ്. നാട്ടിൽ നിന്നും പദ്ധതിയിൽ അംഗമാവുന്നവർക്ക് മരണാന്തര ആനുകൂല്യമായി പരമാവധി നാല് ലക്ഷം രൂപയായിരിക്കും നല്‍കുക. ചികിത്സാ ആനുകൂല്യങ്ങള്‍ എല്ലാവര്ക്കും ഒരേപോലെയായിരിക്കും.
26/ 2021 വര്‍ഷം മുതല്‍ പദ്ധതിയുടെ ആനുകൂല്യ തുകകള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെ വിശദ വിവരം പ്രിന്റഡ് ഫോറത്തിലുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കി ആളുകളെ ചേര്‍ക്കുക.
27 / കോഴിക്കോടുള്ള ട്രസ്റ്റ് ഓഫീസ് അഡ്രസ്സ് : KMCC KERALA TRUST (Reg.), 1st FLOOR, C.D TOWER, OPP. BABY HOSPITAL, ARAYIDATHPALAM, KOZHIKKODE.
ഈ സർക്കുലറിൽ പറഞ്ഞ പ്രധാന നിബന്ധനകളെല്ലാം മുഴുവൻ സെൻട്രൽ കമ്മറ്റികളും കീഴ് കമ്മറ്റി യോഗങ്ങളിൽ അവതരിപ്പിക്കേണ്ടതാണ്.
KP MUHAMMAD KUTTYKADER CHENGALA ASHRAF THANGAL CHETTIPADI
PRESIDENT GEN. SECRETARY CHAIRMAN - SECURITY SCHEME